Saturday, 5 May 2012

22 ഫീമെയില്‍ കോട്ടയം

ടെസ്സയെയും സിറിളിനെയും ഇന്നലെയാണ് കണ്ടത്:
"അന്ധകാരത്തില്‍ വെള്ളിടിയേറ്റു
വെന്തെരിയും മരങ്ങള്‍ നാം
വ്യോമസീമയില്‍പ്പാഞ്ഞുപോകുന്ന
ധൂമകേതുക്കളാണു നാം
ഇന്നൊരേ ദുര്‍വിധിയുടെ കയ്യില്‍
മിന്നുമമ്പിന്‍ മുനകള്‍ നാം.

ഇന്നൊരേ കയ്യിലെക്കടിഞ്ഞാണില്‍
നമ്മള്‍ രണ്ടു കുതിരകള്‍
ഒറ്റലാടത്തിനാല്‍ക്കുതിപ്പിച്ചു
വിട്ട രണ്ടു കുതിരകള്‍

ഏക ദൃശ്യത്തെയുറ്റുനോക്കുന്ന
മൂകമാം രണ്ടു കണ്ണുകള്‍
സ്വപ്നമൊന്നിനെസ്സംവഹിക്കുവാന്‍
നീര്‍ത്ത രണ്ടു ചിറകുകള്‍
നിത്യ സൌന്ദര്യം നിദ്രകൊള്ളുന്ന
ഭദ്രമാം കല്ലറയ്ക്കുമേല്‍
ദുഖസാന്ദ്രമാം കണ്ണുകളോടെ
കാത്തിരിക്കുമാത്മാക്കള്‍ നാം.

ചുണ്ടുകള്‍ കൊണ്ടൊരേ രഹസ്യത്തെ-
പ്പങ്കിടുന്നവരാണു നാം
തോറ്റു തമ്മില്‍ക്കടങ്കഥയാകു -
മൊറ്റ വേതാളമാണു നാം.

വാസ്തവത്തിലൊരേ കുരിശിന്റെ
നീര്‍ത്തിയ രണ്ടു കൈകള്‍ നാം"
[യോചിസ്ലാവ് ഇവാനോവ്  - 'പ്രണയം' (1901) വിവര്‍ത്തനം : ചുള്ളിക്കാട്  ~ മാതൃഭൂമി ആഴ്ചപ്പതിപ്പ് - 90:08]

വെറുമൊരു പെണ്ണായ ടെസ്സ തന്റെ വല മുറിച്ചു കടന്നപ്പോള്‍ വീണ തുള പുരുഷ പ്രേക്ഷകന്റെ ഇന്നോളമുള്ള ഗര്‍വ്വിനു മീതെയാണ്. പെണ്ണിന് ആത്യന്തികമായി നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും ഒറ്റ ലാടത്തില്‍ കുതിപ്പിച്ചു വിട്ട കുതിരകളില്‍ തോറ്റത് താന്‍ മാത്രമാണെന്നും പാവം തിരിച്ചറിഞ്ഞു.
ക്യാനഡയിലുള്ള അവളോട് ഇപ്പോഴൊരുപക്ഷേ വരിയുടക്കപ്പെട്ട സിറിളിനു പ്രണയം തോന്നിത്തുടങ്ങിയിട്ടുണ്ടാകും !!