Wednesday, 4 June 2008

ഒരുക്കം

"നമ്മള് മിനിഞ്ഞാന്നു കളറ് കൊടുത്ത
നീളൂള്ള മീശക്കാരന്റെ പടൂല്ലെമീന പറയ്വാ അതവള്ടെ ദുബായിലൂള്ളകേശോമ്മാമനെ പോലെന്ടെന്നു
ആണോമ്മേ?
ഈ റിബ്ബണിന്റെ അറ്റത്തൂന്നുനൂലൊക്കെ ഇളകി വരുന്നൂല്ലോ
മായാവീന്റെ സ്റ്റിക്കര്‍ ഒട്ടിച്ച നീല പെന്‍സില്‍ ബോക്സില്ലേ?
കഴിഞ്ഞാഴ്ച സോമന്‍ മാമന്റെ കടേന്നു വാങിയത്ഓ ഈ അമ്മക്ക് ഒന്നും കാണൂല്ല,
അവിടല്ല, ആ മേശേന്റെ അടീല്‍മായ്ക്കണ റബ്ബര്‍ അതിലുണ്ടോന്നു നോക്കണേ
വാട്ടര്‍ ബോട്ടില്‍ ഞാനെടുത്തില്ല ട്ടോ
വണ്ടീടെ ഹോണ്‍ വീണ്ടും അടിക്കുന്നു
ഒന്നു വേഗം വര്വോ, അല്ലെങ്കിലും അമ്മ എങ്ങനാ
എപ്പഴും ലയ്റ്റാ!!!!!"

Tuesday, 3 June 2008

ശക്തി

ചുകപ്പ്, പച്ച, കടും നീല, മഞ്ഞ,
നേരിയ പുള്ളികളുള്ള വയലറ്റ്........
നിറപ്പകര്‍്ച്ച തകർത്താടിയപ്പോള്‍
ആയുധമാഴ്ന്നിറങ്ങേണ്ടുന്ന മുഖം മറന്നു പോയ ശത്രുവിന്റെ മാത്രം
നിഴല്‍ എന്നും കറുപ്പായിരുന്നു.
സംഹാരം മാത്രം മനസ്സിലോര്‍ത്ത്ഒറ്റശ്വാസത്തില്‍ ചൊല്ലിത്തീര്‍ത്ത
'
ആദിത്യഹൃദയ'ത്തിനൊടുവില്‍്ശിവനും ശക്തിയും സന്നിവേശിക്കുമ്പോള്‍നിഴലിനും നിറമില്ലാതാകുന്നുപെയ്തു തീര്‍ന്ന മഴത്തുള്ളികള്‍ പോലെ !!!!

കാഴ്ച

കറുത്തും, വെളുത്തും പിന്നെ ഒളിഞ്ഞും, തെളിഞ്ഞുംകുളി്ര്‍്ക്കെ ചിരിച്ചും ഇടയ്ക്ക്പൊട്ടിക്കരഞ്ഞും
കൈനീട്ടി തൊടാന്‍, കാതോരമരികിലെക്കായ്
ഒരുമ്പിട്ടിറങ്ങിയ ആകാശത്തെ
തുറന്നു മാത്രം കിടക്കാന്‍ ആഗ്രഹിക്കുന്ന
ജാലകക്കാഴ്ചകള്‍
നന്മ തന്‍ വിരുന്നൊരുക്കി കാത്തിരിക്കുന്നു.