Wednesday 4 June 2008

ഒരുക്കം

"നമ്മള് മിനിഞ്ഞാന്നു കളറ് കൊടുത്ത
നീളൂള്ള മീശക്കാരന്റെ പടൂല്ലെമീന പറയ്വാ അതവള്ടെ ദുബായിലൂള്ളകേശോമ്മാമനെ പോലെന്ടെന്നു
ആണോമ്മേ?
ഈ റിബ്ബണിന്റെ അറ്റത്തൂന്നുനൂലൊക്കെ ഇളകി വരുന്നൂല്ലോ
മായാവീന്റെ സ്റ്റിക്കര്‍ ഒട്ടിച്ച നീല പെന്‍സില്‍ ബോക്സില്ലേ?
കഴിഞ്ഞാഴ്ച സോമന്‍ മാമന്റെ കടേന്നു വാങിയത്ഓ ഈ അമ്മക്ക് ഒന്നും കാണൂല്ല,
അവിടല്ല, ആ മേശേന്റെ അടീല്‍മായ്ക്കണ റബ്ബര്‍ അതിലുണ്ടോന്നു നോക്കണേ
വാട്ടര്‍ ബോട്ടില്‍ ഞാനെടുത്തില്ല ട്ടോ
വണ്ടീടെ ഹോണ്‍ വീണ്ടും അടിക്കുന്നു
ഒന്നു വേഗം വര്വോ, അല്ലെങ്കിലും അമ്മ എങ്ങനാ
എപ്പഴും ലയ്റ്റാ!!!!!"

4 comments:

ഫസല്‍ ബിനാലി.. said...

ഗൃഹാതുരത എന്നു പറയുന്നത് പൊട്ടും മുറിയുമൊന്നുമല്ല..
ഇതൊക്കെതന്നെയാണ്.............
ആശംസകള്‍

ഗോപക്‌ യു ആര്‍ said...

അപ്പൊ നിങ്ങള്‍ കലക്കാന്‍ തന്നെയാ പരിപാഡി.....അല്ലെ?

Viswa Ravi said...

nice pics,

തോന്നലുകള്‍...? said...

Aakaasam kaanaathe sookshicha aa mayilpeeli avide thanne undonnu nokkyo??