ഇക്കഴിഞ്ഞ ജൂൺ മാസം,
മഴ കോരിച്ചൊരിയുന്ന ഒരു വെള്ളിയാഴ്ച,
മൂന്നു കൂട്ടുകാരോടൊത്ത് പറശ്ശിനിയിൽ പോയതായിരുന്നു.
മടപ്പുരയിൽ ചായ കുടിക്കാനിരിക്കുന്ന ഹാളിന്റെ മുകളിൽ ഒരു മിന്നായം പോലെ കണ്ടതേ ഉള്ളൂ,
ഞങ്ങൾ ഓടി ചെന്നു കയറി നോക്കുമ്പോൾ
നിറഞ്ഞു ചിരിച്ചു കൊണ്ട് അവിടെ ഇരിക്കുന്നു,
മഹാനടൻ!

ഒറ്റ കാഴ്ചയിൽ തന്നെ ഞങ്ങളെ തിരിച്ചറിഞ്ഞു.
കൈ പിടിച്ച് അടുത്തിരുത്തി വിശേഷങ്ങൾ ചോദിച്ചു.
കോടതി ഉത്തരവ് പ്രകാരം രണ്ടാഴ്ചയിലൊരിക്കൽ മടപ്പുരയുടെ ഭണ്ഡാരം തുറക്കുമ്പോൾ
മാഷിന്റെ സാന്നിധ്യം വേണമത്രെ.
നിരീക്ഷകനായി വന്നതാണു.
കൈ പിടിച്ച് അടുത്തിരുത്തി വിശേഷങ്ങൾ ചോദിച്ചു.
കോടതി ഉത്തരവ് പ്രകാരം രണ്ടാഴ്ചയിലൊരിക്കൽ മടപ്പുരയുടെ ഭണ്ഡാരം തുറക്കുമ്പോൾ
മാഷിന്റെ സാന്നിധ്യം വേണമത്രെ.
നിരീക്ഷകനായി വന്നതാണു.
പഴയ ഹൈസ്കൂൾ ക്ലാസ്സിൽ ഷേക്സ്പിയറായും വേർഡ്സ് വെർത്തായുമെല്ലാം
നിമിഷാർദ്ധം കൊണ്ട് ഭാവപ്പകർച്ച സംഭവിക്കുന്ന
ചൈതന്യവത്തായ ആ മുഖം
അല്പ നേരം നീണ്ട കുശലാന്വേഷണത്തിനിടെ
അരണ്ട വെളിച്ചത്തിൽ നോക്കിയിരുന്നു.
നിമിഷാർദ്ധം കൊണ്ട് ഭാവപ്പകർച്ച സംഭവിക്കുന്ന
ചൈതന്യവത്തായ ആ മുഖം
അല്പ നേരം നീണ്ട കുശലാന്വേഷണത്തിനിടെ
അരണ്ട വെളിച്ചത്തിൽ നോക്കിയിരുന്നു.
ഒരു മാറ്റവുമില്ല, എല്ലാം പഴയതു പൊലെ തന്നെ.
കേൾവി മാത്രം കുറവുണ്ട്.,
പക്ഷേ ധിഷണ ഇപ്പോഴും മൂർച്ചയുള്ളതു തന്നെ.
ഒരു തവണ കേട്ടാൽ തന്നെ ഓർമ്മയിൽ നില്ക്കുന്ന സ്വഭാവത്തിനു
മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
കേൾവി മാത്രം കുറവുണ്ട്.,
പക്ഷേ ധിഷണ ഇപ്പോഴും മൂർച്ചയുള്ളതു തന്നെ.
ഒരു തവണ കേട്ടാൽ തന്നെ ഓർമ്മയിൽ നില്ക്കുന്ന സ്വഭാവത്തിനു
മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
പത്തു പതിനഞ്ചു മിനുട്ട് മാത്രം നീണ്ട കൂടിക്കാഴ്ചക്കു ശേഷം
നിറഞ്ഞ മനസ്സോടെ തിരിച്ചിറങ്ങുമ്പോൾ
'റെൻ ആന്റ് മാർട്ടിൻ' ഗ്രാമർ പഠിത്തത്തിൽ സ്കൂളിൽ നിന്നു കിട്ടിയ കിഴുക്കിന്റെ ഓർമ്മകളായിരുന്നു
തല നിറയെ.
നിറഞ്ഞ മനസ്സോടെ തിരിച്ചിറങ്ങുമ്പോൾ
'റെൻ ആന്റ് മാർട്ടിൻ' ഗ്രാമർ പഠിത്തത്തിൽ സ്കൂളിൽ നിന്നു കിട്ടിയ കിഴുക്കിന്റെ ഓർമ്മകളായിരുന്നു
തല നിറയെ.
ചിത്രത്തിൽ : കഥകളി നടനും അദ്ധ്യാപകനുമായ കെ വി കൃഷ്ണൻ നായർ
(മുൻ പ്രിൻസിപ്പാൾ - മൂത്തേടത്ത് ഹൈസ്കൂൾ, തളിപ്പറമ്പ് / വിദ്യാധിരാജ സ്കൂൾ അന്നൂർ, പയ്യന്നൂർ)
(മുൻ പ്രിൻസിപ്പാൾ - മൂത്തേടത്ത് ഹൈസ്കൂൾ, തളിപ്പറമ്പ് / വിദ്യാധിരാജ സ്കൂൾ അന്നൂർ, പയ്യന്നൂർ)
3 comments:
Mashinu Vandanam
Gr8...
Post a Comment