
ദൂരെ നിന്നും കടല്‍ ഇരമ്പുന്നത് കേട്ടിട്ടില്ല?
മന്നസ്സു ചിലപ്പോള്‍ അത് പോലെ ആയിരിക്കുമത്രേ
മറ്റു ചിലപ്പോള്‍ രാത്രി തീരാറാകുമ്പോള്‍
പരത്തി ഒഴുക്കിയ നിലാവ് പോലെയും ആകുമത്രെ..
മീരാ.....
ഇയാളെ നീ കണ്ടിട്ടില്ലല്ലോ
ഇത് കല്‍ക്കത്ത സിയല്ധ സ്റ്റേഷനില്‍ സ്വയം ഭ്രാന്തനെന്നു പറഞ്ഞു പരിചയപ്പെടുത്തിയ
നീലാദ്രി....
തലയ്ക്കുള്ളില്‍ ഉന്മാദത്തിന്റെ നേരിയ പുഴുക്കള്‍ പെരുകുമ്പൊഴാണത്രെ സ്മൃതി ഭ്രംശമുണ്ടാകുന്നത്
അവര്‍ ഒരേ സമയം കരച്ചിലായും
ചിരിയായും ഉണരാം
ഇസ്തിരി വെച്ചുടുത്ത കുപ്പായവും ആകാംക്ഷയുടെ നേരിയ മൂടുപടവും വലിച്ചൂരിയാല്‍ ഇയാളില്‍ കാണുന്ന പ്രമാദത്തിന്റെ നിഴലടയാളങ്ങള്‍ ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ എന്നിലെയും നിന്നിലെയും ഓരോ പരമാണുവിലും കാണാവുന്നത് മാത്രമല്ലേ?