Monday 6 April 2009

ഗൌരി

ബാഗ്മതിയുടെ കരയിലെ ചിതകളില്‍ ശവങ്ങളെരിയുന്നുണ്ടായിരുന്നു. മുക്കാലും കത്തിത്തീരാറായ ശവങ്ങള്‍; കത്തി, പാതിയായ ശവങ്ങള്‍; തീ പിടിച്ചു തുടങ്ങിയ ശവങ്ങള്‍; തങ്ങളുടെ ഊഴവും കാത്തു നദിക്കരയില്‍ വിറങ്ങലിച്ചു കിടന്ന ശവങ്ങള്‍
ആകാശം ഇരുണ്ട് കിടക്കുകയായിരുന്നു, വളരെ നേരിയ ഒരു ചാറ്റല്‍ മഴയുണ്ടായിരുന്നു പക്ഷെ അവര്‍ അതൊന്നും അറിയാതെ ബാഗ്മാതിയുടെ കരയിലെ ചിതകളിലേക്ക് നോക്കി മൂകരായി നിന്നു. ഒരു ഘട്ടത്തില്‍ 'മതി, വാ പോകാം', എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഗൌരി സമ്മതിച്ചില്ല. ഗൌരി അയാളുടെ കൈ പിടിച്ചു നിര്‍ത്തി. ഗൌരി ഒന്നും പറയുന്നുണ്ടായിരുന്നില്ല, അവളുടെ കണ്ണുകള്‍ പൂര്‍ണ്ണമായും ചിതകളിലായിരുന്നു.

ചിതകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് എരിഞ്ഞുഗൌരി മങ്ങിയ ഒരു ചിത്രത്തിലെന്ന പോലെ സ്തബ്ധയായി.

.....................................
കുടിലിലെ വരാന്തയില്‍ നിന്നു കാണുന്ന തടാകത്തിലെ ജലപ്പരപ്പ്; തടാകത്തിന്റെ അങ്ങേക്കരയിലുള്ള താഴ്വരകള്‍; താഴ്വരകളിലെ കാട്ടുപൂക്കള്‍....എല്ലാറ്റിനുമുപരിയായി സദാ മഞ്ഞിന്റെ ശിരോവസ്ത്രം അണിഞ്ഞു നില്ക്കുന്ന 'അന്നപൂര്‍ണ്ണ......'

ഗൌരി ആഹ്ലാദവതിയായിരുന്നു.

എങ്കിലും അയാളുടെ ഉള്ളില്‍ മിക്കപ്പോഴും ഭയമുണ്ടായിരുന്നു. ബാഗ്മാതിയുറെ കരയില്‍, കത്തിയെരിയുന്ന ചിതകള്‍ക്ക് മുന്‍പില്‍, എല്ലാം മറന്നു ഒരു ചിത്രത്തിലെന്ന പോലെ സ്തബ്ധയായി നിന്ന ഗൌരിയുടെ രൂപം എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്നും മാഞ്ഞു പോവുകയുണ്ടായില്ല
ടി പദ്മനാഭന്‍ : ഗൌരി

2 comments:

Anonymous said...

stupid i cant even read it

Anonymous said...

y would u do something tht no1 can read???!!!???