Tuesday 10 August 2010

ഭാരതം


"പെട്ടന്ന് കൊടുങ്കാറ്റു വന്നുടന്‍ നിലച്ചുപോയ്‌
കൃഷ്ണ തന്‍ പതനത്താല്‍ നിശബ്ദമായീ പഥം
പിന്നോട്ട് നോക്കീടാതെ നടന്നു കയറുമ്പോള്‍
എന്തിനോരാളെ കുറ്റം ചൊല്ലുന്നൂ യുധിഷ്ടിരന്‍

പാറകളിളകിക്കൊണ്ടൊരു കാട്ടുലയുന്നൂ
പാപപുണ്യങ്ങ്ള്ക്കിന്നു പക്കമേളങ്ങള്‍ തന്നെ
മുന്നോട്ടു മുന്നോടെട്ന്നു കിതച്ചു കയറുമ്പോള്‍
ജന്മത്തിനങ്ങെ തലയെഴുന്നു മുന്നില്‍ നില്‍പ്പൂ
പ്രൌഢമാ നിശബ്ദത തുളച്ചു തകര്‍ക്കുന്നൂ
കാടനാം ഒരു പക്ഷിമുഴക്കും കരച്ചിലാല്‍

സഹദേവനും മണ്ണിലമര്ന്നു വീണു പാവം
'സഹനൌ ഭുനക്തു' വെന്നെന്നുമേ ഭജിച്ചവന്‍
തന്റെ ഊഴവും വരുമുടനെ, മുന്പെത്രയോ
സന്ധിയില്‍ മുഖാമുഖം കണ്ടതാം മൃതി വരും

യാക്കുകള്‍ ,മിഥുന്‍ , കാട്ടുനായ്ക്കളും കലമ്പുന്നു
യാത്രയില്‍ നകുലനും നിശ്ചലം പതിക്കുന്നു
തിരകളിരുള്‍ ജനിമ്രുതികളിഹപര
ദുരിതം നരകവും സ്വര്‍ഗവുമോന്നായി വന്നെന്‍
ചേതന ജ്വലിക്കുന്നു തണുത്തു കുളിരുന്നു

ഒക്കെയുമൊരു മഞ്ഞ വര്‍ണ്ണമായി ഞാനെന്നോടു
ക്രുദ്ധനായി പ്രശാന്തനായി നിര്‍മ്മമാനായും കേട്ടീന്‍്ന്‍
"എന്തൊരു ധര്‍മ്മം, ഇതോ ധര്‍മ്മത്തിന്നാരോഹണം
എന്താണ് ജയം ഇതോ ജയത്തിന്‍ നിഷ്പന്ദത"
ഫല്‍ഗുനന്‍ മണ്‍്പാവയായ് മണ്ണിലെ പതിക്കുന്നൂ
ഗദ്ഗദ ആത്മാവായി ഭീമാനൊരു മാത്രയെ നിന്നൂ;

കാറിടഞ്ഞിടിവെട്ടി മഴ പെയ്തകലുന്നൂ
കാലമലലയോ സൃഷ്ടി സ്ഥിതിയും സംഹാരവും."

--- 'കിരീടി' : ഡി വിനയചന്ദ്രന്‍ ----

1 comment:

MS BANESH said...

ഇത്‌ ഡി വിനയചന്ദ്രന്‍മാഷിന്റെ കവിത തന്നെയാണോ. പണ്ട്‌ മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പില്‍ വന്നതാണ്‌ കവിത. പക്ഷേ അതുതന്നെയാണോ ഇത്‌. ദയവായി മറുപടി തരൂ....മാതൃഭൂമിയുടെ ആ ലക്കം കയ്യിലുണ്ടെങ്കില്‍ ആ പേജ്‌ ഒന്നു ഫോട്ടോ എടുത്ത്‌ അയച്ചുതരാമോ. baneshms@gmail.com